മൂവാറ്റുപുഴ: വിദ്യാഭ്യാസ രംഗത്തും കലാ-കായിക രംഗത്തും മികവ് തെളിയിക്കുന്നവർക്ക് നൽകുന്ന പുരസ്കാരങ്ങൾ വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് കേരള ബാങ്ക് പ്രസിഡൻറ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവരോടൊപ്പം തന്നെ പരാജയപ്പെടുന്നവരെയും ചേർത്ത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
പായിപ്ര ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം ഷാജി സംഘടിപ്പിച്ച പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡൻ്റ് പി.എം.അസീസ് അധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് ക്ലാസിന് മുളവൂർ ഇലാഹിയ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ അബ്ദുൽ അലി നേതൃത്വം നൽകി. വാർഡ് മെമ്പർ ഇ എം ഷാജി സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ കെ മുഹമ്മദ്, താലൂക്ക് ലൈബ്രറി സെക്രട്ടറി സി കെ ഉണ്ണി, വി എസ് മുരളി, യു പി വർക്കി, പി ജി പ്രദീപ് കുമാർ, കെ കെ സുമേഷ് എന്നിവർ സംമ്പന്ധിച്ചു. വാർഡിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും മൊമൻ്റോയും തെങ്ങിൻ തൈയും നൽകിയാണ് ആദരിച്ചത്. മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബ് സെക്രട്ടറിയായി തെരഞ്ഞെടുത്ത പി എസ് അനൂബ്, ട്രഷറർ സി കെ ഉണ്ണിയേയും ദീർഘകാലമായി കുടുംബശ്രീ സി ഡി എസായി പ്രവർത്തിക്കുന്ന ലീലാമ്മ പള്ളിച്ചാൻ കുടിയേയും ഗോപി കോട്ടമുറിക്കൽ ആദരിച്ചു.