നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍പ്രദേശിലും സിക്കിമിലും ഭരണകക്ഷികള്‍ അധികാരത്തില്‍ തുടരും. അരുണാചലില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി . 60 അംഗ മന്ത്രിസഭയിൽ 45 സീറ്റിൽ വിജയം നേടിയാണ് തുടർച്ചയായി മൂന്നാം തവണയും ബിജെപി ഭരണം ഉറപ്പിച്ചിരിക്കുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കിയത്.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻപിപി അഞ്ച് സീറ്റിലും കോൺഗ്രസ് ഒറ്റ സീറ്റിലും മുന്നേറുന്നുണ്ട്. സിക്കിമിൽ ക്രാന്തകാരി മോർച്ച ഭരണം ഉറപ്പിച്ചിരിക്കുകയാണ്.അരുണാചല്‍പ്രദേശില്‍ 60 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിനു വേടത് 31 സീറ്റുകള്‍. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട 10 സീറ്റുകളില്‍ അടക്കം 46 സീറ്റുകളില്‍ ബിജെപി വിജയം ഉറപ്പിച്ചു. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവര്‍ എതിരില്ലാതെ നേരത്തെ തന്നെ വിജയിച്ചിരുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.രാവിലെ 6 മണിക്കാണ് ഇരുസംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചത്. താരതമ്യേന ചെറിയ സംസ്ഥാനങ്ങളാണ് അരുണാചല്‍ പ്രദേശും, സിക്കിമും. വാശിയേറിയ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പിനാണ് രണ്ട് സംസ്ഥാനങ്ങളും സാക്ഷ്യം വഹിച്ചത്.