മലബാറിലെ ജില്ലകളോട് സര്‍ക്കാറിന് അയിത്തമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച ഫിറോസ് പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും അല്ല വേണ്ടതെന്നും ജെന്‍ഡര്‍ ന്യൂട്രലില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇടതുപക്ഷ സര്‍ക്കാരിന് മലബാറിലെ വിദ്യാര്‍ത്ഥികളോട് അയിത്തമാണെന്നും കുറ്റപ്പെടുത്തി.മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് മുസ്ലിം ലീഗിന്റെ കലക്ടറേറ്റ് ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗ് വിദ്യാഭാസ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ആര്‍ക്കും സിറ്റീന് വേണ്ടി സമരം ചെയ്യേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിൻ്റേത് ഇരട്ട നീതിയാണ്.തുണിക്കടയില്‍ പോലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെ വിഭാഗമാണ്. പിന്നെന്തിനാണ് സ്കൂളില്‍ പാന്റും ഷര്‍ട്ടുമെന്നും പി കെ ഫിറോസ് ചോദിച്ചു.അതേസമയം പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പ്രക്ഷോഭം ആരംഭിച്ചു. കാസര്‍ഗോഡ്,കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം.