റോയൽ ഒമാൻ പോലീസ് തങ്ങളുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. ട്രാഫിക് നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് അവരുടെ ആപ്പിൽ കാണാൻ കഴിയുന്ന സംവിധാനമാണ് ഒമാൻ പോലീസ് ഒരുക്കിയിരിക്കുന്നത്. എക്സ് വഴിയാണ് വിവരങ്ങൾ കൈമാറിയത്.
ഈ സംവിധാനം ഉപയോഗിച്ച്, പോലീസ് സ്റ്റേഷൻ സന്ദർശിക്കാതെ തന്നെ നിങ്ങൾക്ക്നിയമ ലംഘനത്തിന്റെ ചിത്രം പരിശോധിക്കാൻ കഴിയും. ആപ്പ് വഴി ഉപഭോക്താക്കൾക്ക് വ്യക്തിഗത വാഹന നിയമലംഘനങ്ങൾ പരിശോധിക്കാം. ഈ സംവിധാനം ലഭ്യമാകുന്നത് ഉടമയുടെ ഡാറ്റ വാഹനത്തിൻ്റെ ഡാറ്റയുമായി ചേരുന്നു എന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും.