ഒരു മാസത്തെ ക്ഷേമ പെന്ഷന് സര്‍ക്കാര്‍ പണം അനുവദിച്ചു. അടുത്ത ബുധനാഴ്ച മുതല്‍ പെന്ഷന് വിതരണം ചെയ്യും.ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്ക്കും പെൻഷൻ എത്തിക്കും
നിലവില്‍ അഞ്ച് മാസത്തെ ക്ഷേമ പെന്ഷന് കുടിശിക ഉണ്ട്. വിഷുവിന് തൊട്ടുമുമ്പാണ് ഇതിനുമുമ്പ് ക്ഷേമ പെന്ഷന് ലഭിച്ചത്.സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ലഏപ്രില് മുതല്‍ അതാതു മാസം പെന്ഷന് വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കുകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, നിലവില്‍ അഞ്ച് മാസം കുടിശിക നിലവിലുണ്ട്.