ഇടനിലക്കാരനും ഭർത്താവും ചേർന്ന് അവയവകച്ചവടത്തിന് നിർബന്ധിച്ചുവെന്ന് നെടുംപൊയിൽ സ്വദേശിനിയായ യുവതി. കണ്ണൂര്‍ നെടുംപൊയില്‍ സ്വദേശിനിയായ യുവതി ഡിഐജിക്ക് പരാതി നല്കി.വൃക്ക ദാനം ചെയ്യാന്‍ 9 ലക്ഷം രൂപ വാഗ്ദാനം നല്‍കിയെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
ബെന്നി എന്ന ഇടനിലക്കാരനാണ് യുവതിയുടെ ഭർത്താവിനെ സമീപിച്ചത്. ഒരു വർഷത്തിലധികമായി യുവതിയുടെ വിവിധ ടെസ്റ്റുകളും, രേഖകൾ തയാറാക്കലും നടക്കുന്നുണ്ട്.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയെന്നും പിന്മാറിയ തന്നെ ഇടനിലക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. ആദിവാസി മേഖലയിലെ ദാരിദ്ര്യം ചൂഷണം ചെയ്താണ് ബെന്നിയുടെ പ്രവർത്തനം. കണ്ണൂരിൽ നിന്ന് 48 ഓളം പേർ ഈ കെണിയിൽ വീണിട്ടുണ്ടെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.