കെഎസ്ഇബി മുന്‍കരുതലിലൂടെ ടെന്‍ഡര്‍ വഴി നേടിയ വൈദ്യുതി പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്പ്പറേഷന് നല്കാന് തീരുമാനമായി. ഇന്ന് മുതൽ 31 വരെ 6 ദിവസം കേരളം പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷന് വൈദ്യുതി നൽകാനാണ് തീരുമാനം. പുലർച്ചെ മൂന്നു മുതൽ വൈകിട്ട് ആറു വരെ 150 മെഗാവാട്ട് വൈദ്യുതിയാണ് നൽകുക. 24 മണിക്കൂറും 300 മെഗാവാട്ടും പുലര്‍ച്ചെ മൂന്ന് മുതല്‍ വൈകിട്ട് ആറ് വരെ 150 മെഗാവാട്ടുമാണ് നല്‍കുന്നത്.
ഇങ്ങനെ നൽകുന്ന വൈദ്യുതി അടുത്തവർഷം ഏപ്രിലിൽ പഞ്ചാബ് കേരളത്തിന് തിരികെ നൽകും. കേരളം നൽകുന്ന വൈദ്യുതിക്ക് അഞ്ച് ശതമാനം അധികം വൈദ്യുതി പഞ്ചാബ് നൽകും. വേനൽ മഴ പെയ്തതോടെ കേരളത്തിലെ വൈദ്യുതി ഉപയോഗം കുറഞ്ഞതാണ് ഗുണമായത്.മെയ് മാസത്തില്‍ നേരിയതോതില്‍ മഴ ലഭിക്കുമെന്നും അതിനുശേഷം ജൂണ്‍ 17 മുതല്‍ മാത്രം മെച്ചപ്പെട്ട മഴ ലഭിക്കുമെന്നുമായിരുന്നു കെഎസ്ഇബി നിഗമനം. അതിനാല്‍ മെയ് മാസത്തെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി വിവിധ കരാറുകളില്‍ കെഎസ്ഇബി ഏര്‍പ്പെട്ടിരുന്നു.