മൂവാറ്റുപുഴ : ലയണ്‍സ് ക്ലബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ 51 ജീവകാരുണ്യ പദ്ധതികളാണ് ഈ വര്‍ഷം മൂവാറ്റുപുഴ ലയണ്‍സ് ക്ലബ് പൂര്‍ത്തീകരിച്ചിരിച്ചത്. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം ലയണ്‍സ് ഇന്റര്‍നാഷണല്‍ മുന്‍ ഡയറക്ടര്‍ വിജയ് കുമാര്‍ രാജു നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് നിര്‍മ്മിച്ചു നല്കുന്ന വീടുകളുടെ താക്കോല്‍ദാനം മാത്യു കുഴല്നാടന് എംഎല്‍എ വിതരണം ചെയ്തു. മൂവാറ്റുപുഴ ലയണ്‍സ് ക്ലബ് പ്രസിഡന്റ് എ ആര് ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു.
ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോക്ടര്‍ ബീന രവികുമാര്‍ മുഖ്യ അതിഥിയായിരുന്നു. ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോക്ടര്‍ ബിനോയ് മത്തായി പദ്ധതി വിശദീകരണം നടത്തി. മൂവാറ്റുപുഴ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ്, മണപ്പുറം ഫൗണ്ടേഷന് സി ഇ ഒ ജോര്‍ജ് ഡി ദാസ്, ജയേഷ് വിഎസ്, രാജേഷ് മാത്യു, തോമസ് മാത്യു , പി. ജി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി വീടുകള്‍ നിര്‍മ്മിച്ചു നല്കുന്ന പാര്‍പ്പിടം പദ്ധതി ല്‍ 12 വീടുകളാണ് മൂവാറ്റുപുഴ ലയണ്‍സ് ക്ലബ് പൂര്‍ത്തീകരിച്ച് നല്‍കിയത്. രോഗാതുരര്‍, വിധവകള്‍, ആശ്രയമറ്റവര്‍ എന്നീ മുന്‍ഗണനകള്‍ നല്കി കണ്ടെത്തിയ ഏറെ പരിഗണനാര്‍ഹരായ വര്‍ക്കാണ് ക്ലബ്ബ് കൈത്താങ്ങായി മാറിയത്. മൂവാറ്റുപുഴയിലെ വിവിധ വിദ്യാലയങ്ങളില്‍ നിരവധി പദ്ധതികളാണ് ലയണ്‍സ് ക്ലബ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്. കുട്ടികളിലെ ക്യാന്‍സര്‍ ബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി ഒരു വിദ്യാര്‍ത്ഥിക്ക് ആവശ്യമായ പൂര്‍ണമായ ചി കിത്സാ ചെലവുകള്‍ ഏറ്റെടുത്ത് നടത്തി.
വിദ്യാലയങ്ങളില്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കുക, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ് കൂള്‍ സ്റ്റേഷനറി കിറ്റ്, യൂണി ഫോം, വിദ്യാലയങ്ങള്‍ക്ക് ഭക്ഷണ വിതരണത്തിനായി പ്ലേറ്റുകള്‍, ഭക്ഷണശാല നവീകരണത്തി നായി ഫണ്ടുകള്‍ നല്‍കുക, സ്കൂളുകളില്‍ പത്ര വിതരണം, സ് കൂള്‍ ലൈബ്രറികളിലേക്ക് പുസ്തകവിതരണം, വിദ്യാര്‍ത്ഥി കളില്‍ പച്ചക്കറി കൃഷി പ്രോത്സാ ഹിപ്പിക്കുന്നതിന്റെ ഭാഗമായി സ് കൂളുകളില് പച്ചക്കറി തോട്ടങ്ങ ളുടെ നിര്‍മ്മാണം, വിദ്യാലയ ങ്ങളില്‍ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം സ്ഥാപിക്കുക തുടങ്ങി നിരവധിയായ പദ്ധതികളാണ് ഈ വര്‍ഷം മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബ് വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയത്.
ലയണ്‍സ് ക്ലബ് ഇന്റര്‍ നാഷണല്‍ നടപ്പിലാക്കുന്ന സൈറ്റ് ഫോര്‍ കിഡ്സ് പദ്ധതി പ്രകാരം നേത്ര വൈകല്യം കണ്ടെത്തിയ 250 വിദ്യാര്‍ത്ഥികളില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ 130 വിദ്യാര്‍ഥികള്‍ക്ക് കണ്ണടകള്‍ വിതരണം ചെയ്തു. മൂവാറ്റുപുഴയുടെ വിവിധ പ്രദേശങ്ങളില്‍ രക്തപരിശോധന ക്യാമ്പ്, ജീവിതശൈലി രോഗപരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബിലെ ഹംഗര്‍ പ്രൊജക്ടിന്റെ ഭാഗമായി വിവിധ ഓള്‍ഡേജ് ഹോമുകളിലും അനാഥാലയ ങ്ങളിലും ഭക്ഷണം വിതരണം ചെയ്തു. സ്ത്രീ ശാക്തീകരണ ത്തിന്റെ ഭാഗമായി സ്വയം തൊഴില്‍ ചെയ്യുന്നതിനായി വിവിധ വനിതാ സംരംഭകരക്ക് തയ്യല്‍ മെഷ്യനുകള്‍ വിതരണം നടത്തി.