മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ സപ്ലൈകോ മൂന്നാർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റിനെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. മൂന്നാർ ടൗണിനു സമീപം പഞ്ചായത്ത് സപ്ലൈകോ സൂപ്പർ മാർക്കറ്റിനോടു ചേർന്നുള്ള മണ്ണെണ്ണ ഡിപ്പോയിലാണു തട്ടിപ്പ് നടന്നത്.
സിപിഐ നേതാവും വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാനുമായ പി.മുത്തുപാണ്ടിയുടെ സഹോദരനാണ് പി രാജൻ. സംഭവത്തിൽ വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.ഫെബ്രുവരി 29ന് ഇവിടെ നിന്നു റേഷൻ കടകൾക്കു വിതരണം ചെയ്ത മണ്ണെണ്ണയിൽ ജലാംശം കണ്ടതോടെയാണു തട്ടിപ്പ് പുറത്തറിഞ്ഞത്. സംഭവത്തിനു പിന്നിൽ ഡിപ്പോയുടെ ചുമതലയുണ്ടായിരുന്ന, മുതിർന്ന രാഷ്ട്രീയ നേതാവിന്റെ ബന്ധുവായ ജീവനക്കാരനാണെന്നു വിജിലൻസ് സംശയിക്കുന്നു.