പന്തീരങ്കാവ് കേസിലെ പ്രതി രാഹുലിനായി അന്വേഷണ സംഘം ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്ജർമനി, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങൾക്കായാണ് ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇന്റർ പോൾ നോട്ടിസിൽ മൂന്നാം കാറ്റഗറി നോട്ടീസ് ആണ് ബ്ലൂ കോർണർ നോട്ടീസ്. രാഹുൽ വിദേശത്ത് പോയിട്ടില്ലായെന്നാണ് ബന്ധുക്കൾ പറയുന്നത്.
രാഹുലിന്റെ മൊബൈൽ സിഗ്നൽ കർണാടകത്തിൽ നിന്ന് കിട്ടിയിരുന്നു. ഇവിടെ നിന്ന് ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കൂടി പോലീസ് കണക്കിലെടുക്കുന്നുണ്ട്.രാഹുലിന്റെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നോട്ടീസ് നൽകി.രാഹുലിന്റെ ബന്ധുക്കളിൽ നിന്ന് ഇന്ന് തന്നെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്.കൂടാതെ ഇന്റർപോൾ മുഖേന ജർമനിയിൽ ഉപയോഗിക്കുന്ന എൻആർഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.