തലസ്ഥാനത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്. കരമന നേമം മേഖലയിലാണ് പരിശോധന നടക്കുന്നത്. ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്. കാപ്പ ചുമത്തിയവർ, പിടികിട്ടാപ്പുള്ളികളെ പിടികൂടുക എന്നതാണ് പൊലീസ് ഓപ്പറേഷൻ ആഗിലൂടെ ലക്ഷ്യമിടുന്നത്കഴിഞ്ഞ ദിവസം കരമനയിൽ അഖിൽ എന്ന യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയിരുന്നു. പ്രതികളെ 3 ദിവസങ്ങൾക്ക് ശേഷമാണ് പിടികൂടുന്നത്.
ഗുണ്ടകൾക്ക് സഹായം ചെയ്യുന്നവർ, സാമ്പത്തികമായി സഹായിക്കുന്നവർ എന്നിവരെയും കണ്ടെത്തും. കഴിഞ്ഞ ഓപ്പറേഷൻ ആഗിൽ 300ലധികം ഗുണ്ടകളെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി വെള്ളറടയിൽ വീണ്ടും ലഹരിമാഫിയയുടെ ആക്രമണം ഉണ്ടായിരുന്നു. പൊലീസിനെതിരെ വ്യാപക വിമർശനവുമുയർന്നിട്ടുണ്ട്.സിറ്റി പൊലീസ കമ്മീഷണറുടെയും റൂറൽ എസ്പിയുടെയും നിർദ്ദേശപ്രകാരമാണ് ഇപ്പോൾ ഗുണ്ടാലിസ്റ്റിൽ പെട്ട കുറ്റവാളികളുടെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടത്തുന്നത്. സംസ്ഥാനതലത്തിലേക്ക് ഈ പരിശോധന വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.