47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകൾ പ്രഖ്യാപിച്ചു. 2023ലെ അവാർഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയെയാണ് മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. ‘ആട്ടം’ ഒരുക്കിയ ആനന്ദ് ഏകർഷി തന്നെയാണ് മികച്ച സംവിധായകൻ. ഗരുഡനിലെ അഭിനയത്തിന് ബിജു മേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി
സമഗ്രസംഭാവനകളെ മാനിച്ച് നല്കുന്ന ചലച്ചിത്ര രത്നം പുരസ്കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മ്മാതാവുമായ ശ്രീനിവാസന് സമ്മാനിക്കും. കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച്, ജൂറി ചിത്രങ്ങൾ കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. ചലച്ചിത്ര പ്രതിഭാ പുരസ്കാരം നടനും നിര്‍മ്മാതാവുമായ മുകേഷ്, പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടന് പ്രേംകുമാര്‍, ചിത്രസംയോജക ബീന പോള്‍ വേണുഗോപാല്‍, തെന്നിന്ത്യന്‍ നടിയും സംവിധായകയുമായ സുഹാസിനി മണിരത്നം, എന്നിവര്‍ക്കും സമ്മാനിക്കും. ഡോ. ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, എ ചന്ദ്രശേഖർ, ഡോ. അരവിന്ദൻ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.