മൂവാറ്റുപുഴ: സാന്ത്വന പരിചരണ രംഗത്ത് മുളവൂരിന്റെ തിലകക്കുറിയായി മാറിയ മുളവൂര്‍ ചിറപ്പടി സൗഹൃദം ചാരിറ്റിയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം എറണാകുളം റൂറല്‍ ഡി. സി. ആര്.ബി അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് പി.എ മനാഫും, നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം.അസീസും നിര്‍വ്വഹിച്ചു.
ചാരിറ്റി പ്രസിഡന്റ് താജുദ്ധീന്‍ വാരിക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അലി മുത്ത് സി പി കെ, അല്അമീന്, ഷറഫുദ്ധീന്‍ എ എസ്, അഷ്കര്‍ വി എ, ഷാജി.പി.ഇബ്രാഹിം, മുജീബ് സി കെ എന്നിവര്‍ സംബന്ധിച്ചു.കഴിഞ്ഞ എട്ട് വര്‍ഷമായി മുളവൂര്‍ ചിറപ്പടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗഹൃദം ചാരിറ്റി ഇതിനോടകം തന്നെ നിര്‍ദ്ധനരായ രോഗികള്‍ക്ക് സഹായം, വീടുകളുടെ നവീകരണം, വിദ്യാര്‍ത്ഥികള്‍ക്ക് സഹായം അടക്കം വിതരണം ചെയ്ത് പ്രദേശത്തെ തിലകക്കുറിയായി മാറി.