സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ആവശ്യമില്ലെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായി കെഎസ്ഇബി വിലയിരുത്തി. . പലയിടത്തും മഴ പെയ്തു തുടങ്ങി. ഊർജ പ്രതിസന്ധി നിലവിൽ നിയന്ത്രണത്തിലാണ്. ഉപഭോഗം കൂടുതലുള്ള വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം പരിശോധന തുടരാൻ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.
പൊള്ളും ചൂടിൽ ലോഡ് ഷെഡ്ഡിംഗ് കൂടി ഉണ്ടാകുമോ എന്നായിരുന്നു ജനങ്ങളുടെ പ്രധാന ആശങ്ക.ഈ ആവശ്യം കെഎസ്ഇബി സർക്കാരിന് അയച്ചെങ്കിലും ഇപ്പോൾ ലോഡ്ഷെഡിംഗ് ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. പകരം, പ്രദേശം അനുസരിച്ച് വൈദ്യുതി നിയന്ത്രിക്കപ്പെട്ടു.