തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കെതിരെ പരാതിയുമായി ഡോക്ടർമാരുടെ സംഘടന രംഗത്ത്. കുഴിനഖം ചികിത്സിക്കാൻ കളക്ടർ വീട്ടിലേക്ക് വിളിപ്പിച്ചെന്ന് ആരോപിച്ചാണ് പരാതി. ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടിക്കിടെയാണ് ഡോക്ടര്‍ കലക്ടറുടെ വീട്ടിലെത്തി ചികിത്സ നല്‍കിയത്.കെജിഎംഒഎയാണ് കലക്ടർ ജെറോമിക് ജോർജ്ജിനെതിരെ ആരോപണം ഉന്നയിച്ചത്.
കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നടപടി അധികാരദുര്‍വിനിയോഗമാണെന്ന് കെജിഎംഒഎ പറഞ്ഞു. ഇക്കാര്യം ആവര്‍ത്തിച്ചാല്‍ സമരം നടത്തുമെന്നും ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കിജനറല് ആശുപത്രിയില്‍ 250 ലേറെ രോഗികള്‍ ഒപിയിലുള്ള സമയത്ത് ഡോക്ടറെ കലക്ടറുടെ വീട്ടിലെക്ക് വിളിപ്പിക്കുകയായിരുന്നുകഴിഞ്ഞദിവസം ജില്ലാകലക്ടര്‍ ഡിഎംഒയെ വിളിച്ച് സ്വകാര്യമായ ആവശ്യത്തിനായി ഒരു ഡോക്ടറെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അത്തരമൊരു കീഴ് വഴക്കം ഇല്ലാത്തതിനാല്‍ ആദ്യം ഡിഎംഒ ഇതിന് തയ്യാറായില്ല.തുടര്‍ന്നും ജില്ലാ കലക്ടര്‍ വിളിക്കുകയും അധികാരത്തോടെ സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഡിഎംഒ ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് കലക്ടറുടെ വസതിയിലേക്ക് ഒരു ഡോക്ടറെ അയക്കണമെന്ന് നിര്‍ദേശിച്ചു.
ഇതിനെ തുടർന്നാണ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കലക്ടറുടെ വീട്ടിലേക്ക് അയച്ചത്. വീട്ടിലെത്തിയ ഡോക്ടർ അരമണിക്കൂറോളം കാത്ത് നിന്നതിനു ശേഷമാണ് കളക്ടറെ കണ്ടത്.