വാഴൂർ-ചാമംപതാലില്‍ കിണറ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചമ്പംതാൽ സ്വദേശി സാം (25) ആണ് കിണറ്റിൽ കുടുങ്ങിയത്. വീടിന് സമീപത്തെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു യുവാവ്.
ഏഴു മീറ്ററിലധികം താഴ്ചയുള്ളതായിരുന്നു കിണർ. സാമിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു, പിടിച്ചിറങ്ങിയ കയറുവഴി തിരികെ കയറാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ സമീപവാസികൾ ഉടൻ പാമ്പാടി അഗ്നിശമനസേനയെ അറിയിച്ചു. പാമ്പാടി അഗ്നിശമനസേനയുടെ അകമ്പടിയോടെയാണ് സാമിനെ പുറത്തെത്തിച്ചത്.