ബൂത്ത് കൈയ്യേറി കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് ഗുജറാത്തിലെ ബി.ജെ.പി. എം.പിയുടെ മകനെതിരെ പരാതി.പോളിംഗ് സ്റ്റേഷനില്‍ പ്രവേശിച്ച് സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോ ചെയ്തെന്നും ആരോപണമുണ്ട്.ദാഹോദ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ജസ്വന്ത്സിങ് ഭാഭോറിന്റെ മകനും ബി.ജെ.പി. പ്രവര്‍ത്തകനുമായ വിജയ് ഭാഭോറിനെതിരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാതിയുമായി രംഗത്തെത്തിയത്
മഹിസാഗര്‍ ജില്ലാ പൊലീസാണ് വിജയ്യെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തത്. ബൂത്തില്‍ കയറി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോ ചെയ്ത വിജയ് ജനാധിപത്യത്തെ അവഹേളിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചുഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റേതടക്കം ഉടമസ്ഥത അവകാശപ്പെടുന്ന വിജയ്, യന്ത്രങ്ങള്‍ തന്റെ പിതാവിന്റേതാണെന്ന് പറയുന്നതായി പുറത്തുവന്ന വീഡിയോയിലുണ്ട്.സംഭവത്തില്‍ കര്‍ശനനടപടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പരാതി ലഭിച്ചതിന് പിന്നാലെ തഹസില്‍ദാര്‍ എഫ്.ഐ.അര്. രേഖപ്പെടുത്തി. മഹിസാഗര്‍ ജില്ലാ കളക്ടര്‍ നേഹ കുമാരി അന്വേഷണം ആരംഭിച്ചു.സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് റിട്ടേണിംഗ് ഓഫീസര്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിജയ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.