പനമ്പിള്ളി നഗറിനടുത്ത് ചോരക്കുഞ്ഞിന്റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ മനസാക്ഷിയെ മരവിപ്പിക്കുംവിധത്തിലുള്ള വിശദാംശങ്ങളാണ് ഈ മണിക്കൂറുകളില്‍ പുറത്തുവരുന്നത് . ശിശുവിനെ കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്. കുഞ്ഞിനെ ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍ പൊതിഞ്ഞെന്ന് പൊലീസ്. ഈ കവറിലെ മേല്‍വിലാസം കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും സൂചന.
കൊലപ്പെടുത്തിയ ശേഷം എറിഞ്ഞതാണോ, എറിഞ്ഞു കൊലപ്പെടുത്തിയതാണോ എന്ന് പോസ്റ്റ്മോർട്ടത്തിലേ വ്യക്തമാവൂ.കൊറിയർ കവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ പറഞ്ഞു. ഫ്ലാറ്റില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ ആരുമുണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. ഫ്ളാറ്റിലെ താമസക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.ഇവിടെ പല ഫ്ളാറ്റുകളിലും താമസക്കാരില്ല.