കൊല്ലം: കൊല്ലം പത്തനാപുരം വിളക്കുടിയില്‍ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്മാനായ അഞ്ചാലുമൂട് സ്വദേശി രഘുവാണ് മരിച്ചത്. ഓഫീസിന് സമീപം ജനറേറ്റര്‍ മുറിക്ക് മുന്‍പിലാണ് മൃതദേഹം കണ്ടത്. അടുത്ത ദിവസം രഘു സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഇരിക്കുകയായിരുന്നു. ഇതിന് ഇടയിലാണ് ആത്മഹത്യ.
കഴിഞ്ഞ ദിവസം രാത്രിയിലും രഘു ജോലിക്കെതിയതായി സഹജീവനക്കാര്‍ പറഞ്ഞിരുന്നു. സമീപത്തുള്ള ബാങ്ക് ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ഇടതുകൈയില്‍ ഞരമ്പു മുറിച്ചതിന്റെ പാടുകള്‍ ഉണ്ട്. ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.