ന്യൂഡല്‍ഹി: അനില്‍ ആന്റണി പണം വാങ്ങിയെന്ന് തെളിയിക്കുന്ന ചിത്രങ്ങളും രേഖകളും ദല്ലാള്‍ നന്ദകുമാര്‍ പുറത്തുവിട്ടു. എന്‍ഡിഎ അധികാരത്തില്‍ വന്നാലും ഇന്ത്യ അധികാരത്തില്‍ വന്നാലും താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് നന്ദകുമാര്‍ ആവശ്യപ്പെട്ടു.
സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിനായി 25 ലക്ഷം രൂപ അനില്‍ ആന്റണി കൈപ്പറ്റിയെന്നാണ് നന്ദകുമാറിന്റെ ആരോപണം. സ്റ്റാന്‍ഡിങ് കോണ്‍സില്‍ ഇന്റര്‍വ്യൂ കോള്‍ ലെറ്റര്‍ പകര്‍പ്പ് കയ്യില്‍ ഉണ്ട്. നിയമനം നടക്കാതെ വന്നപ്പോള്‍ അഞ്ചുതവണയായി പണം തിരിച്ചുനല്‍കുകയും ചെയ്തു. ആന്‍ഡ്രൂസ് ആന്റണിയുടെ അടുപ്പക്കാരനാണ് അനില്‍ ആന്റണി. മോദിയും അനില്‍ ആന്റണിയും ആന്‍ഡ്രൂസ് ആന്റണിയും ഒരുമിച്ച് നില്‍ക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു.
ബിജെപിയുടെ ക്രൗഡ്പുള്ളര്‍ നേതാവ് എന്റെ കയ്യില്‍ നിന്ന് പത്തുലക്ഷം രൂപ വാങ്ങിയിട്ട് മടക്കിത്തന്നിട്ടില്ല എന്നാണ് ശോഭാ സുരേന്ദ്രന് പണം കൈപറ്റിയതിനെ കുറിച്ച് നന്ദകുമാര്‍ പറഞ്ഞത്. ഇതിന്റെ ബാങ്ക് രസീതും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നന്ദകുമാര്‍ കൈമാറി.