ആലുവ: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. പെരുമ്പാവൂര്‍ കൂവപ്പടി സ്വദേശിയായ പള്ളിക്കരക്കാരന്‍ വീട്ടില്‍ പത്രോസ് പോളച്ചന് (57) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് പേവിഷബാധയെ തുടര്‍ന്ന് പത്രോസിനെ എറണാകുളം ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ പത്രോസ് ഡോക്ടറെ കാണാന്‍ ആശുപത്രിയിലേക്ക് വരുന്ന വഴിയാണ് തെരുവുനായ ആക്രമിച്ചത്. ഇയാള്‍ക്കൊപ്പം 13 പേര്‍ക്ക് കൂടി അന്ന് തെരുവുനായയുടെ കടിയേറ്റിരുന്നു. നായ കടിക്കുന്നവര്‍ക്ക് സാധാരണ നല്കുന്ന വാക്സിന് പോളച്ചന് എടുത്തിരുന്നു. രണ്ടുദിവസം മുമ്പാണ് പോളച്ചന് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. സംസ്കാരം ഇന്ന് വൈകുന്നേരം 4 30ന് ആയത്ത്പടി നിത്യസഹായമാതാ പള്ളിയില്‍. ഭാര്യ എല്‍സി. റിജോ, റിന്റോ എന്നിവരാണ് മക്കള്‍