മലപ്പുറം: വെള്ളിയാഴ്ച്ച വോട്ടു ചെയ്തശേഷം ജുമുഅക്ക് പോകണമെന്ന് വള്ളിക്കുന്ന് എംഎല്‍എ അബ്ദുള്‍ ഹമീദ്. നമ്മുടെ ഖാളിമാര്‍ ഒക്കെ അങ്ങനെയാണ് പറഞ്ഞത്. അക്കാര്യത്തില്‍ ഒരു വീഴ്ച്ചയും വരുത്തരുതെന്നും വള്ളിക്കുന്ന് എംഎല്‍എ പി അബ്ദുല്‍ ഹമീദ് പറഞ്ഞു. ഇ ടി മുഹമ്മദ് ബഷീറിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് എംഎല്‍എയുടെ പ്രതികരണം.
വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് വിശ്വാസികളായ വോട്ടര്‍മാര്‍ക്കും, ബൂത്ത് ഏജന്റ്മാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കാട്ടി വോട്ടെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യം മുസ്ലിം ലീഗ് തുടക്കത്തില്‍ ഉയര്‍ത്തിയിരുന്നു. വോട്ടെടുപ്പ് മാറ്റി നിശ്ചയിക്കണമെന്ന ആവശ്യം ഉയര്‍ത്തി ഇ കെ, എ പി വിഭാഗം സമസ്ത നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു.