അങ്കമാലി: യൂത്ത് കോണ്‍ഗ്രസ് മൂക്കന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വാഹന റാലിയും യൂത്ത് കോര്‍ണര്‍ സമ്മേളനവും സംഘടിപ്പിച്ചു. സമ്മേളനത്തിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബേസില്‍ ബേബി അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തെ വീണ്ടെടുക്കാന്‍ ഉള്ള പോരാട്ടത്തില്‍ രണ്ട് ഫാസിസ്റ്റ് സര്‍ക്കാരുകളേയും ഒരു കോര്‍പ്പറേറ്റ് സംഘടനയേയും ഒരുമിച്ച് പരാജയപ്പെടുത്തണമെന്നും , രാജ്യത്തെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസിന് ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് ഉറപ്പാണെന്നും സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തില്‍ പറഞ്ഞു. ഇന്ത്യാ മുന്നണിക്കനുകൂലമായ നിശബ്ദ തരംഗം രാജ്യത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാഹന റാലി ജില്ലാ സെക്രട്ടറി ടിനു മോബിന്‍സ് ഫ്ലാഗ് ഓഫ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പോള്‍ ജോവര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഏലിയാസ് കെ തര്യന്, ബിജു പാലാട്ടി, ജയ രാധാകൃഷ്ണന്, എ.വി. വിപീഷ്, ജസ്റ്റി ദേവസി, ഗ്രേസി ടീച്ചര്‍, ആന്റണി, ടി.എം വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.