പേരാമ്പ്ര: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തിരിക്കര പുതിയോട്ടുംകര പി കെ വിജയനെ(55) യാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പിള്ളപ്പെരുവണ്ണ ഗവ. എല്‍പി സ്കൂള്‍ അധ്യാപകനാണ് വിജയന്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭാര്യ മേരി മിറാന്‍ഡ ഇതേ സ്കൂളിലെ പ്രധാനാധ്യാപികയാണ്. മകള്‍: അരുണിമ (വിദ്യാര്‍ഥി).