തൃശൂര്‍: ത്രിശൂരില്‍ ബിജെപി-സിപിഐഎം ധാരണയെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കള്ളപ്പണ കേസില്‍ എ സി മൊയ്തീനെ ഒഴിവാക്കാനാണ് സിപിഎം, ബിജെപിയ്ക്ക് വോട്ടുമറിക്കാന്‍ ധാരണയായത്.
40 ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടുകെട്ടിയിട്ടും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ സി മൊയ്തീനെ പ്രതിയാക്കിയില്ലെന്നും തൃശൂരില്‍ ബിജെപിയെ സഹായിക്കാന്‍ സിപിഎം ധാരണയില്‍ എത്തിയിട്ടുണ്ടെന്നും അനില്‍ അക്കര ആരോപിച്ചു. കരുവന്നൂര്‍ കള്ളപ്പണ കേസില്‍ എ സി മൊയ്തീനെ രക്ഷിക്കാന്‍ സഹായിക്കാനാണ് ബിജെപി ശ്രമം. ഇതിന് പകരമായി വോട്ടുമറിക്കും. ഒരു ബൂത്തില്‍ നിന്ന് 15 കേഡര്‍ വോട്ടുകള്‍ സിപിഐഎം, ബിജെപിക്ക് മറിക്കുമെന്നും അക്കര ആരോപിച്ചു. മൊയ്തീന്റെ നിക്ഷേപം കണ്ടുകെട്ടിയതിന്റെ രേഖ അനില്‍ അക്കര പുറത്തുവിട്ടു.