കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവന് അനസ് പെരുമ്പാവൂരിനെതിരെ കേസെടുത്തു. വ്യജ പാസ്പോര്ട്ടില് വിദേശത്തേക്ക് കടന്നതിനാണ് കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. അനസ് പെരുമ്പാവൂര്‍ വ്യാജപാസ്പോര്‍ട്ടില്‍ ദുബായിലേക്ക് കടന്നെന്ന് ഔറംഗസേബ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അനസിന്റെ സംഘാംഗമായിരുന്ന ഔറംഗസേബിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
അനസ് സ്വന്തം സംഘത്തിലെ മൂന്ന് പേരെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്നും ഔറംഗസേബ് പറഞ്ഞിരുന്നു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അനസ് മൂന്ന് തോക്കുകള്‍ കൈവശപ്പെടുത്തിയത് ഒറീസയില്‍ നിന്നാണെന്നും ഔറംഗസീബ് വെളിപ്പെടുത്തി. അതേസമയം അനസിനെ പിടികൂടാന്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. അന്വേഷണം ബംഗളൂരുവിലേക്ക് ഉള്‍പ്പടെ നീട്ടിയിട്ടുണ്ട്.