വര്‍ക്കല: വര്‍ക്കലയില്‍ ഇരുചക്ര വാഹനത്തില്‍ സ്വകാര്യ ബസിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് കോവില്‍ത്തോട്ടം സ്വദേശി പ്രതിഭ(44) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ വര്‍ക്കല റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം.
കൊല്ലത്ത് നഴ്സിങ് പഠിക്കുന്ന മകളെ റെയില്‍വേ സ്റ്റേഷനിലേക്ക് വിടാന്‍ എത്തിയതാണ് മൂന്നംഗ കുടുംബം. എതിര് ദിശയില്‍നിന്ന് അമിതവേഗത്തില്‍ എത്തിയ ഹബീബി എന്ന സ്വകാര്യബസ് ആണ് അപകടത്തിനിടയാക്കിയത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ പ്രതിഭയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതിഭയുടെ ഭര്‍ത്താവിനും മകള്‍ക്കും പരിക്കേറ്റു. വര്‍ക്കല പോലീസ് സ്ഥലത്തെത്തി മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.