മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ സിപിഐ അസിസ്റ്റൻ്റ് ലോക്കൽ സെക്രട്ടറിയടക്കം, പത്തുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരെ അല്പസമയത്തിനകം കോടതിയിൽ ഹാജരാക്കും.
വെസ്റ്റ് ബംഗാള്‍ സ്വദേശി അശോക് ദാസ് (24)ആണ് മരിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രാഥമിക വിവരം. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം നാട്ടുകാര്‍ അശോക് ദാസിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
പെണ്‍സുഹൃത്തിനെ കാണാനെത്തിയത് ചോദ്യം ചെയ്തായിരുന്നു മർദനം. തലയ്ക്കും നെഞ്ചിനുമേറ്റ മർദനമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.