കൊച്ചി: ബുദ്ധിമുട്ടില്‍ സഹായിച്ചവര്‍ക്കാണ് താന്‍ 25 കോടി സമ്മാനമായി നല്‍കിയതെന്ന് ട്വന്റി 20 പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ സാബു എം ജേക്കബ് പ്രതികരിച്ചു. 2021 ല്‍ മന്ത്രി പി രാജീവും പാര്‍ട്ടിക്ക് വേണ്ടി പണം വാങ്ങിയിട്ടുണ്ട്. എല്ലാ പാര്‍ട്ടികള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നും സാബു എം ജേക്കബ് പ്രതികരിച്ചു.കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനോട് ശത്രുതയില്ല, തന്നെ ആക്രമിക്കുമ്പോള്‍ പ്രതിരോധിക്കുകയാണ് ചെയ്തതെന്നും സാബു എം ജേക്കബ് പറഞ്ഞു.
തെലങ്കാനയിലെ ബിആര്‍എസ് പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു കിറ്റെക്സ് ഗ്രൂപ്പ് 9 കോടിയുടെയും, 16 കോടിയുടെയും ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയത്. കേരളത്തില്‍ പുതിയ സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത സാബു എം ജേക്കബ് പിന്നീട് തെലങ്കാനയില്‍ 3,500 കോടിയുടെ സംരംഭം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്ക് നിലമൊരുങ്ങുന്ന ഘട്ടത്തിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുമാണ് ബോണ്ടുകള്‍ വാങ്ങിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നത്.