അബുദബി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന മലയാളി സ്ഥാപനത്തില്‍ നിന്ന് ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം ദിര്‍ഹം) തിരിമറി നടത്തി മുങ്ങി. എമിറേറ്റിലെ ഖാലിദിയ മാളിലെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38)നെതിരെയാണ് ലുലു ഗ്രൂപ്പ് അബുദബി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.എംബസി വഴി നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നല്‍കിയിട്ടുണ്ട്.
ഈ മാസം 25-ാം തീയതി നിയാസ് ഡ്യൂട്ടിക്കെത്താതിരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. നിയാസിന്റെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് പണം നഷ്ടപ്പെട്ട വിവരം കണ്ടെത്തുന്നത്.
ക്യാഷ് ഓഫീസിലാണ് നിസാര്‍ ജോലി ചെയ്യുന്നത്. ക്യാഷ് ഓഫിസില്‍ ജോലിചെയ്യുന്നതുകൊണ്ട് നിയാസിന്റെ പാസ്പോര്‍ട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. ആയതിനാല്‍ നിയാസ് യുഎഇയില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയില്ല. 15 വര്‍ഷകാലമായി ലുലുവിന്റെ ഭാഗമാണ് നിസാര്‍. ഭാര്യയും മക്കളും നിസാറിനൊപ്പം ആണ് താമസിക്കുന്നത്. നിസാറിനെ കാണാതായതിനു പിന്നാലെ കുടുംബം നാട്ടിലേക്ക് മട
ങ്ങി.