മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ അജി സാജുവിനെ തെരഞ്ഞെടുത്തു. യു.ഡി.എഫിലെ ധാരണ പ്രകാരം ബിന്ദു ജോര്‍ജ് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
നാലാം വാര്‍ഡ് മെമ്പര്‍ സരള രാമന് നായരായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. അജി സാജു – 9, സരള രാമന് നായര്‍ – 4 എന്നിങ്ങനെ വോട്ടുകള്‍ നേടി. അഞ്ചാം വാര്‍ഡ് മെമ്പറാണ് അജി സാജു. പഞ്ചായത്ത് പ്രസിഡൻ്റ് ഓ പി ബേബി സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ എ.ഇ.ഒ ജീജ വിജയന് വരണാധികാരിയായിരുന്നു. 13 അംഗ ഭരണസമിതിയില്‍ നിലവില്‍ കോണ്‍ഗ്രസ് – 9, സി.പി.എം – 3, സി.പി.ഐ – 1 എന്നിങ്ങനെയാണ് കക്ഷിനില