മൂവാറ്റുപുഴ: കായനാട് ഗവ.എല്‍ പി സ്കൂള്‍ 74-ാമത് വാര്‍ഷികാഘോഷം ‘ചിലമ്പ് ” നടത്തി. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ രാമകൃഷ്ണന് അധ്യക്ഷയായി. പിടിഎ പ്രസിഡന്റ് കെ കെ ഭാസ്ക്കരന്‍ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക സോബിന യു മരിയം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത്.അംഗം ഷാന്റി എബ്രഹാം യുകെജി കുട്ടികളുടെ പാസിംഗ് ഔട്ട് ചടങ്ങ് നിര്‍വഹിച്ചു. ഡോ.തോമസ് സ്കറിയ വിശിഷ്ട വ്യക്തികളെ ആദരിച്ചു.
ക്വിസ് മത്സര വിജയികള്‍ക്ക് സിഡിഎസ് ചെയര്‍പേഴ്സണ്‍ ഹേമ സനല്‍ ഉപഹാരം നല്കി. കായിക താരങ്ങളായ വിദ്യാര്‍ഥികള്‍ക്ക് അഡ്വ.വി ജി ഏലിയാസ് ഉപഹാരം നല്കി സ്ക്കൂള് പ്ലാറ്റിനം ജൂബിലി 75 ഇന പരിപാടികളുടെ പ്രഖ്യാപനം പൂര്‍വ്വ വിദ്യാര്‍ഥി അസോസിയേഷന് പ്രസിഡന്റ് ജോയി സ്കറിയ നിര്‍വഹിച്ചു. സാഹിത്യ മത്സര വിജയികള്‍ക്ക് കായനാട് ഗ്രാമീണ വായനശാല പ്രസിഡന്റ് പി ജി ബിജു ഉപഹാരം നല്കി. വിവിധ മത്സര വിജയികള്‍ക്ക് എസ്എംസി അംഗങ്ങളായ ഒ സി ഏലിയാസ്, സി സി ജോയി എന്നിവര്‍ സമ്മാനം നല്കി.
സീനിയര്‍ അസിസ്റ്റന്റ് നിതിന്‍ ജെ ഓണമ്പിള്ളി, സ്റ്റാഫ് സെക്രട്ടറി വിബിത ശശി, എസ്എംസി ചെയര്മാന് ബാബു പോള്‍, എംപിടിഎ പ്രസിഡന്റ് നിര്‍മ്മല സജീവന്, സ്ക്കൂള് ലീഡര്‍ അഭിനവ് ശിവന് എന്നിവര്‍ സംസാരിച്ചു. പഠനോത്സവത്തിന്റെ മാഗസിന് പ്രകാശിപ്പിയ്ക്കല്, വിദ്യാര്‍ഥി – അധ്യാപക സംഗമം അധ്യാപക – രക്ഷകര്‍തൃ സംഗമം എന്നിവയും അധ്യാപക – രക്ഷാകര്‍തൃ സമിതി അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ കലാപരിപാടികളുമുണ്ടായി.