ഇടുക്കി: വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു. അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപമുണ്ടായ അപകടത്തില്‍ 14 പേർക്ക് പരിക്കേറ്റു.
തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരികളുമായെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പോലീസിന്റെയും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.