കാസര്‍ഗോഡ്: മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ചാലിങ്കാലില്വച്ചുണ്ടായ അപകടത്തില്‍ കാസര്‍ഗോഡ് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്.പരിക്കേറ്റവരെ ഇരുപതുപേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.ചേതൻ കുമാറിന്റെ മൃതദേഹവും പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസമുണ്ടായി. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.