കണ്ണൂര്‍: അടയ്ക്കാത്തോട് ഇറങ്ങിയ കടുവ വീണ്ടും ജനവാസമേഖലയില്‍. റബര്‍ തോട്ടത്തിലെ കുറ്റിക്കാട്ടിലാണ് നിലവില്‍ കടുവയുള്ളത്.
കടുവ വളരെ പതുക്കെ നീങ്ങുന്നതിനാല്‍ ഇതിന് പരിക്കേറ്റിട്ടുണ്ടെന്നാണ് നിഗമനം.
ആരോഗ്യസ്ഥിതി നിരീക്ഷിച്ച ശേഷം കഴിയുമെങ്കില്‍ കടുവയെ വലിയിട്ട് പിടികൂടാനാണ് വനംവകുപ്പ് ആലോചിക്കുന്നത്. ഇത് വളരെ ദുഷ്കരമായ ദൗത്യമായതിനാല്‍ മയക്കുവെടി വച്ച് പിടികൂടാനും ആലോചനയുണ്ട്. മയക്കുവെടി വയ്ക്കാനുള്ള വിദഗ്ധന്‍ കാസര്‍ഗോട്ടുനിന്ന് എത്തിയാല്‍ മാത്രം ഇക്കാര്യം പരിഗണിക്കും.
വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്.