ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് ഗായിക അനുരാധ പൗദ്വല് ബിജെപി അംഗത്വം സ്വീകരിച്ചു. ശനിയാഴ്ച ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്.
രാജ്യം പത്മശ്രീ നല്കി ആദരിച്ച വ്യക്തിയാണ് അനുരാധ പൗദ്വല്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുന്ന പാർട്ടിയില്‍ ചേരാൻ സാധിച്ചതില്‍ സന്തോഷമെന്ന് അനുരാധ പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ്, ബിജെപി വക്താവ് അനില്‍ ബലൂനി തുടങ്ങിയ മുതിർന്ന നേതാക്കള്‍ ചേർന്നാണ് അനുരാധ പൗദ്വലിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.