തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗാരണ്ടി പ്രസംഗത്തില്‍ കേരളം വീഴില്ലെന്ന് ശശി തരൂർ എംപി. സമ്ബന്നർക്ക് മോദിയുടെ ഗാരണ്ടി ഉണ്ടായിട്ടുണ്ട്, സാധാരണക്കാർക്ക് ഉണ്ടായിട്ടില്ല.
ഒരു വികസനവും തരാത്തവരെ എങ്ങനെയാണ് ജനങ്ങള്‍ വിശ്വസിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലിക്കാത്ത വാഗ്ദാനങ്ങളാണ് മോദിയുടേത്. കേരള വികസനത്തിന് ബിജെപി ഒരു സംഭാവനയും ചെയ്തിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.പൗരത്വനിയമ ഭേദഗതി ബില്ലിലെ നിലപാട് തുടരുമെന്നും വിഷയം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഎഎ ബില്‍ പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ ആദ്യം എതിര്‍ത്തത് താനാണെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി തരൂര്‍ പറഞ്ഞു.