മറയൂര്‍: എറണാകുളം എം.പി. ഹൈബി ഈഡന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് മറയൂര്‍ കാന്തല്ലൂര്‍ പഞ്ചായത്തുകളിലേക്കായി വാങ്ങിയ ആംബുലന്‍സിന്റെ ഫ്ലാഗ് ഓഫ് ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വ്വഹിച്ചു. മറയൂര്‍ സി.എച്ച്.സി.യില്‍ നടന്ന ചടങ്ങില്‍ മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദീപാ അരുള്‍ ജ്യോതി, ബ്ലോക്ക് മെമ്പര്‍ വിജയ് കാളിദാസ്, മെഡിക്കല്‍ ഓഫീസര്‍, ട്രൈബല്‍ ഓഫീസര്‍ നജീം പൊതു പ്രവര്‍ത്തകരായ ആന്‍സി ആന്റണി, മുഹമ്മദ് ഇസ്മായില്‍, ഉഷ ഹെന്റി, പി മണികണ്ഠന് എന്നിവര്‍ പങ്കെടുത്തു.
എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ എസ്.ടി വിഭാഗം ഫണ്ട് അനുവദിക്കുന്നതിന് ആവശ്യത്തിന് എസ്.ടി. വിഭാഗക്കാര്‍ ഇല്ലാത്തതിനാല്‍ ഡീന്‍ കുര്യാക്കോസ് എം.പി.യുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് എസ്.ടി. വിഭാഗങ്ങള്‍ കൂടുതലുള്ള മറയൂര്‍ സി.എച്ച്.സിക്ക് ആംബുലന്‍സ് അനുവദിച്ച് വന്നതെന്ന് ഡീന്‍ കുര്യാക്കോസ് അറിയിച്ചു. മറയൂര്‍ സി.എച്ച്.സി. കൂടാതെ മാമലക്കണ്ടം ശങ്കര്‍ മെമ്മോറിയല്‍ എല്‍.പി.സ്ക്കൂള് (സ്ക്കൂള് ബസ് 22 ലക്ഷം), മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂള് (ജീപ്പ് 10 ലക്ഷം) എന്നീ സ്ക്കൂളുകള്‍ക്കും ഡീന്‍ കുര്യാക്കോസിന്റെ അഭ്യര്‍ത്ഥന പ്രകാരം ഹൈബി ഈഡന്റെ ഫണ്ടില്‍ നിന്നും വാഹനം ലഭിച്ചിട്ടുണ്ട്.