തൃശൂർ: കോർപ്പറേഷനിലെ കുടിവെള്ള വിതരണത്തില്‍ ഒരു കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷം. അരോപണത്തെതുടർന്ന് പ്രതിപക്ഷം കോർപ്പറേൻ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ചു.
പ്രതിഷേധത്തെതുടർന്ന് കൗണ്‍സില്‍ യോഗം മേയർ പിരിച്ചുവിട്ടു.
കൂടിയെ തുകയ്ക്ക് കുടിവെള്ള വിതരണത്തിന് അനുമതി നല്കിയ മുൻ മേയർ അജിത ജയരാജൻ, നിലവിലെ ഡപ്യൂട്ടി മേയർ എം.എല്‍. റോസി എന്നിവർക്കെതിരേ ഓംബുട്സ്മാൻ ശുപാർശ നടപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.