ന്യൂഡല്‍ഹി: രാജ്യത്തെ പൗരത്വ നിയമം ഭേദഗതിചെയ്തുള്ള വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്.
ചട്ടങ്ങള്‍ അടക്കം വ്യക്തമാക്കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
ഇതോടെ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തില്‍വന്നു. 2014 ഡിസംബർ 31 ന് മുമ്ബ് രാജ്യത്ത് കുടിയേറിയ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനായാണ് ഈ ഭേദഗതി.