തൊടുപുഴ: സിപിഎം അംഗത്വം പുതുക്കാന്‍ താത്പര്യമില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്, സിപിഎം നേതാക്കളെത്തി അംഗത്വം പുതുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ പാര്‍ട്ടി അംഗത്വം പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനര്‍ഥം ബിജെപിയില്‍ പോകുമെന്നല്ലെന്നും രാജേന്ദ്രന് പറഞ്ഞു.
‘എന്റെ മാനസിക വിഷമത്തിന്റെ ഭാഗമായുള്ള തീരുമാനമാണ്. അനുഭവിച്ചത് ഞാനാണ്. എന്നെ പ്രവര്‍ത്തിപ്പിക്കരുതെന്ന് കരുതിയ ആളുകളും ചതി ചെയ്ത ആളുകളോടൊപ്പം നില്‍ക്കാനും ഇരിക്കാനും പ്രയാസമുണ്ട്’ രാജേന്ദ്രന് പറഞ്ഞു. പാര്‍ട്ടിയില്‍ താന്‍ തുടരരുതെന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെവി ശശി ആഗ്രഹിക്കുന്നത്. ഏരിയാ സെക്രട്ടറിയാണ് മെമ്ബര്‍ഷിപ്പ് പുതുക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്നും എസ് രാജേന്ദ്രന് പറഞ്ഞു.