തിരുവനന്തപുരം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. പാറശാലയിലെ പരശുവയ്ക്കലിലാണ് സംഭവം.പരിക്കേറ്റ ഇരുവരുടെയും നില ഗുരുതരമാണ്.തിരുവനന്തപുരത്ത് നിന്നും കളിയിക്കാവിളയ്ക്ക് വരുകയായിരുന്ന ബൈക്കും, പാറശാലയില്‍ നിന്നും നെയ്യാറ്റിൻകരയിലേക്ക് പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ റോഡിന്റെ മധ്യഭാഗത്തേക്ക് കയറിയപ്പോള്‍ എതിരെ വന്ന ബൈക്ക് നിയന്ത്രണം വിട്ടു മറ്റൊരു ബൈക്കില്‍ ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.