തിരുവനന്തപുരം: വർക്കല ബീച്ചില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ 15 പേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്.
ശക്തമായ തിരയില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരി തകരുകയായിരുന്നു. തുടർന്ന് ആളുകള്‍ കടലില്‍ വീണു. ഇവർ ലൈഫ്ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും കരയിലേക്ക് കയറാനായില്ല.
തുടർന്ന് സുരക്ഷാ ജീവനക്കാരെത്തിയാണ് ഇവരെ കരയിലെത്തിച്ചത്. ഉടൻ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.