തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു(75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
സെൻട്രല്‍ പ്രോവിഡന്റ് ഫണ്ട് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സർവീസില്‍ നിന്നും വിരമിച്ചതിനുശേഷം മാധ്യമ പ്രവർത്തന രംഗത്ത് സജീവമാകുകയായിരുന്നു. അടിയന്തരാവസ്ഥയുടെ സമയത്ത് പോലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്.