തിരുവനന്തപുരം: വർക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍. വർക്കല ഇലകമണ്‍ സ്വദേശി വിനു (23) ആണ് ഇന്ന് രാവിലെ മരിച്ചത്.
ശാരീരിക അസ്വസ്ഥത കാരണം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിനു.
ഫെബ്രുവരി 29 ന് വർക്കലയിലെ കടയില്‍ നിന്നും കേക്ക് വാങ്ങി കഴിച്ചെതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിനുവിന്റെ അമ്മയും സഹോദരങ്ങളും സമാന ലക്ഷണങ്ങളോടെ ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു