തൃശ്ശൂർ: വൈക്കോല്‍ വില്പനയില് പ്രതിസന്ധി നേരിടുന്ന നെല്‍കർഷകർക്ക് സഹായവുമായി മില്‍മ. പ്രാദേശിക സംഘങ്ങള്‍ വഴി വൈക്കോല്‍ സംഭരിച്ച് വിതരണം ചെയ്ത് സഹായിക്കാനാണ് മില്‍മയുടെ തീരുമാനം.
എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രാഥമിക ക്ഷീര സംഘങ്ങളിലെ ക്ഷീര കര്‍ഷകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സഹായം എത്തിക്കുകയെന്ന് മില്‍മ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം ടി ജയൻ പറഞ്ഞു.
ടെൻഡർ വഴി കണ്ടെത്തുന്ന മൊത്ത വിതരണക്കാര്‍ വഴിയാണ് വയ്ക്കോല് വിതരണം ചെയ്യുന്നത്. കഴിഞ്ഞ രണ്ടു മാസങ്ങളിലും കർഷകർക്ക് സഹായവുമായി മില്‍മ എത്തിയിരുന്നു. ഈ രീതി തുടരാനാണ് ഇപ്പോള്‍ തീരുമാനം.