വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ നാല് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്.
കേസില്‍ ആദ്യം പ്രതിചേര്‍ക്കപ്പെട്ട സൗദ് റസാന്, കാശിനാഥന്, അജയ് കുമാര്‍, സിന്‍ജോ ജോണ്സണ് എന്നിവര്‍ക്കെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
സംഭവം ആസൂത്രണം ചെയ്തതില്‍ പ്രധാന പങ്ക് വഹിച്ച ആളാണ് പിടിയിലാകാനുള്ള സിന്‍ജോ. 18 പേരെ പ്രതി ചേർത്തിട്ടുള്ള കേസില്‍ ഇതുവരെ 11 പേരാണ് അറസ്റ്റിലായിട്ടുള്ളത്.