കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപകന് കുത്തേറ്റു. സിവില്‍ എന്‍ജിനീയറിംഗ് പ്രഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്.
ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ തമിഴ്നാട് സേലം സ്വദേശി വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഉച്ചയോടെ ലൈബ്രറിക്ക് സമീപത്തുവച്ചാണ് ജയചന്ദ്രന് കുത്തേറ്റത്. ഉടനെ സെക്യൂരിറ്റി ജീവനക്കാര്‍ അക്രമിയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.