തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജില്‍ മരിച്ച സിദ്ധാർഥിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.എസ്എഫ്ഐയുടേത് ക്രൂരതയാണെന്ന് ഗവർണർ പറഞ്ഞു.
സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. ഇതിനായി ഡിജിപിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളിലൂടെ നമ്മുടെ സമൂഹം എങ്ങനെയാണ് മുന്നോട്ട് പോകുകയെന്ന് ഗവർണർ ചോദിച്ചു.
ഒരു സംഭവം ഉണ്ടാകുമ്ബോള്‍ മാത്രമാണ് നാം സഹതപിക്കുന്നത്. കൊലപാതകത്തില്‍ പോലീസ് എസ്എഫ്ഐയുടെ പങ്ക് ഉറപ്പിക്കുന്നുണ്ട്. ചില ക്ഷികളാണ് അക്രമം പ്രോത്സാഹിപ്പിക്കുന്നത്. മുതിർന്ന നേതാക്കളും അക്രമത്തിന് കൂട്ടുനില്‍ക്കുന്നതായി ഗവർണർ കുറ്റപ്പെടുത്തി.