തിരുവനന്തപുരം: ലോകായുക്ത ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്കിയ വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി പി.രാജീവ്.ഇത് ഭരണഘടനാസംവിധാനങ്ങളുടെ വിജയമാണെന്ന് മന്ത്രി പ്രതികരിച്ചു.
പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ക്ക് നിയമസഭയില്‍ വ്യക്തമായ മറുപടി നല്കിയിട്ടാണ് ബില്ല് പാസാക്കിയത്. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കേണ്ടതായിരുന്നു. അത് രാഷ്ട്രപതിക്ക് അയയ്ക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്കു വിട്ട ബില്ലിനാണ് കഴിഞ്ഞ ദിവസം അംഗാകാരം ലഭിച്ചത്. സെക്ഷൻ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന ബില്ലാണ് രാഷ്ട്രപതി അംഗീകരിച്ചത്. ഗവർണർ-സർക്കാർ പോരിനിടെയാണു സംസ്ഥാന സർക്കാരിനു നേട്ടമായി ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കിയത്.